......................................................................................................
ഹൈന്ദവ ആചാരങ്ങള്‍ ..ഒരെത്തി നോട്ടം...തുടരുന്നു..
..........................................................................................................
മൂന്ന്:കുറി തൊടുന്നത് എങ്ങനെയാണ്?എന്തിനു?
പലരും പല സമയങ്ങളിലും നാനാ രീതികളില്‍ കുറി തൊടാറുണ്ട്..വിവിധ രീതികളില്‍,വിവിധ ഭാവങ്ങളില്‍ ..പക്ഷെ അതിന്റെ ആത്മീയ വശമെന്തു എന്ന്‍ പലപ്പോഴും അറിഞ്ഞു കൊണ്ടല്ല ഇതെല്ലാം ചെയ്യുന്നത് എന്നതാണ് സത്യം! മാത്ര മല്ല കുറി തൊടാന്‍ ഉപയോഗിക്കുന്ന കുറിക്കൂട്ടുകള്‍ക്കും അവ തിരഞ്ഞെടുക്കുന്ന ത്തിലും എന്തൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് കൂടി പരിശോധിക്കാം..
അതി പ്രാചീനമായ ഒരു ആചാരമാണ് കുറി തൊടല്‍.. ഭസ്മം,ചന്ദനം,കുങ്കുമം എന്നീ മൂന്ന് ദ്രവ്യങ്ങള്‍ കൊണ്ട് നെറ്റിത്തടം,കഴുത്തു,രണ്ട് തോളുകള്‍,രണ്ട് കൈമുട്ടുകള്‍,നെഞ്ചു,വയര്‍, പുറംഭാഗത്ത് രണ്ട്,കണങ്കാലുകള്‍ രണ്ടും എന്നിങ്ങനെ പന്ത്രണ്ടു ഭാഗങ്ങളില്‍ ആലേഖനം ചെയ്യുന്നതിനെ കുറിതൊടല്‍ അഥവാ തിലകമണിയല്‍ എന്ന് വിളിക്കാം..
ലലാട മാണ് കുറി തോടുന്നതില്‍ പ്രധാന ഭാഗം.നെറ്റിത്തടം വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്..നമ്മുടെ ആത്മീയതയുടെ ഒരു നേര്‍ കാഴ്ചയാണ് നമ്മുടെ നെറ്റി തടം! വിശാലമായ നെറ്റിത്തടം സാമുദ്രിക ശാസ്ത്രപ്രകാരം ഉത്തമ ലക്ഷണമായും വിജ്ഞാനത്തിന്റെ പ്രതീകമായും ഗണിക്കുന്നു..ശിരസ്സ് പരമാ ത്മാവും നെറ്റി ആകാശവും പുരികം വായുവും കണ്ണ് അഗ്നിയും നാക്ക് ജലവും മൂക്കു ഭൂമിയെയും കുറിക്കുന്നു..തിലകം ജ്ഞാനത്തിന്റെ പ്രതീകമാണ്..ശുദ്ധ ജ്ഞാന സ്വരൂപമായ ആകാശത്തോളം പരന്ന പരബ്രഹ്മത്തെ നമ്മള്‍ എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നതെന്ന രീതിയെ വിശദമാക്കാനും ശാരീരിക അസ്വസ്ഥകള്‍ മാറ്റുവാനും വേണ്ടി നെറ്റിയില്‍ ചില അടയാളങ്ങള്‍ ഇടുന്നതിനെ 'ലലാടതിലകം' എന്ന് പറയുന്നു. മുഖ സൌന്ദര്യം കൂട്ടുന്നതിലുപരി ഇത് ആധ്യാത്മികതയെ ക്കൂടി കുറിക്കുന്നു..
സ്നാനതിനു ശേഷമാണ് തിലകമണിയേണ്ടത്.തിലകം ജ്ഞാനത്തിന്റെ പ്രതീക മാണ് .ബാഹ്യമായ സ്നാനതിനു ശേഷം ശരീരം പരിശുദ്ധമാകുന്നു.അന്ത രംഗത്തിലെ അജ്ഞാനമാകുന്ന അഴുക്കുകളെ കഴുകുന്നതും ഒരു തരംസ്നാനമത്രേ! ഈ സ്നാനതിനു ശേഷം ലഭിക്കുന്ന അറിവുകളെ നാം വാക്കുകളിലൂടെ വ്യക്തമാക്കുന്നു...ഇതിന്റെ യൊരു പ്രതീകാത്മക രീതിയാണ് ബാഹ്യസ്നാനതിനു ശേഷം തിലകമണിയുന്നത് ! ബാഹ്യസ്നാനത്തെ നാം ആന്തരികസ്നാനത്തോട് ബന്ധപ്പെടുത്തുമ്പോള്‍ ജ്ഞാനത്തെ തിലക രൂപത്തില്‍ പ്രതിനിധീകരിക്കുന്നു .
തിലകതിന്നുപയോഗിക്കുന്ന വസ്തുക്കള്‍ പ്രധാനമായും ഭസ്മം,ചന്ദനം,കുങ്കുമം എന്നിവ മൂന്നും ഞാനദര്‍ശനങ്ങളെയാണ് സൂചിപ്പിക്കുന്നത്..വിഷ്ണു ,ശിവന്‍,ശക്തി എന്നീ മൂന്ന് ആദ്ധ്യാത്മിക ശക്തികളുണ്ട്ഹൈന്ദവ തത്വ സങ്കല്‍പ്പങ്ങളില്‍. ശ്രുഷി രൂപമാണ് ദേവി ശക്തി .വിഷ്ണു പരിപാലകനുംശിവന്‍ സംഹാരകനും ആകുന്നു..അവരുടെ സ്വഭാവത്തെ കുറിക്കാനായി ( കുറി:കുറിക്കുന്നത്) ഈ മൂന്ന് ദ്രവ്യങ്ങളും ഉപയോഗിക്കുന്നു..അവയില്‍ ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തവും ആണ്....
അതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാം...
അരൂപിയും നിര്‍ഗുണവും സര്‍വവ്യാപിയുമായ ആത്മദര്‍ശനമാണ് ശിവതത്വം..ഭസ്മം ഇനികത്തുകയില്ല.എല്ലാ ഭൌതിക ശക്തികളും കത്തി യമര്‍ന്നതിനു ശേഷം വരുന്നതാണ് ഭസ്മം..അത് പോലെയാണ് ശിവ തത്വവും..ഈ പ്രപഞ്ചമെല്ലാംസംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം.. ഈ പരമമായ ആത്മതത്വമാണ് ശിവന്‍! ശിവനെ സൂചിപ്പിക്കാന്‍ ഭസ്മം പോലെ മറ്റൊന്നും പ്രാപ്തമല്ല.....
എങ്ങനെയാണ് കുറി തൊടെണ്ടതെന്നു അടുത്ത ലക്കത്തില്‍ പരിശോധിക്കാം!! (തുടരും...)
അനുബന്ധം:
ഒരു വിശദീകരണം ആകാംഎന്ന് കരുതുന്നു.ഇവിടെ വിശദീകരിക്കുന്ന കാര്യങ്ങള്‍ ഒന്നും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല.ഞാനൊരു കടുത്തമത വിശ്വാസിയുമല്ല..ചില അന്വേഷണങ്ങള്‍ എന്നെ ഇവിടേക്ക് എത്തിച്ചു എന്ന്‍ മാത്രം! അതില്‍ നിങ്ങളുടെ അറിവുകള്‍ കൂടി പങ്ക് വെക്കുകയാണെങ്കില്‍ ,ഒരു നല്ല ചര്‍ച്ചയുണ്ടാവുകയാണെങ്കില്‍ ഞാന്‍ സന്തോഷവാനാണ്! ഈ അറിവുകളി ല്‍നിന്നും ഞാന്‍ എന്റേതായ ചില നിഗമനങ്ങളില്‍ എത്തിയിരിക്കാം..അതിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ അനുകൂലിക്കാം,അല്ലെങ്കില്‍ വിയോജിക്കാം..ഈ അറിവുകള്‍ ഒന്നും എന്റേതല്ല.(ഞാന്‍ അത്രക്ക് അറിവുള്ള ഒരാളല്ല എന്ന് കൂടി പറയട്ടെ! )പലതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും ആണ്! അത് ചിലപ്പോള്‍ തെറ്റാകാം..അറിവുള്ളവര്‍ തിരുത്തുമെങ്കില്‍ സന്തോഷം!! ചില പുരാണ ഗ്രന്ഥങ്ങള്‍,ഗുരു നിത്യ ചൈതന്യയതിയെ പോലുള്ള മഹദ് വ്യക്തികളുടെ പുസ്തകങ്ങള്‍,ശ്രീമദ് ഹരിസ്വാമികള്‍ എഴുതിയ "ഹൈന്ദവാചാര രഹസ്യങ്ങള്‍"
എന്ന പുസ്തകം എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു എന്റെ നിഗമനങ്ങള്‍ കൂട്ടി ചേര്‍ത്ത് ഞാന്‍ നിങ്ങളോട് പങ്ക് വെച്ചു എന്ന് മാത്രം!! എന്റെ നിഗമനങ്ങള്‍ തെറ്റാണെങ്കില്‍ അറിവുള്ളവര്‍ തിരുത്തുകയും ചെയ്യണമെന്നും അപേക്ഷിക്കുന്നു..
.ബിപിന്‍ .
· · · 2 hours agoഹൈന്ദവ ആചാരങ്ങള്‍ ..ഒരെത്തി നോട്ടം...തുടരുന്നു..
..............................
മൂന്ന്:കുറി തൊടുന്നത് എങ്ങനെയാണ്?എന്തിനു?
പലരും പല സമയങ്ങളിലും നാനാ രീതികളില്‍ കുറി തൊടാറുണ്ട്..വിവിധ രീതികളില്‍,വിവിധ ഭാവങ്ങളില്‍ ..പക്ഷെ അതിന്റെ ആത്മീയ വശമെന്തു എന്ന്‍ പലപ്പോഴും അറിഞ്ഞു കൊണ്ടല്ല ഇതെല്ലാം ചെയ്യുന്നത് എന്നതാണ് സത്യം! മാത്ര മല്ല കുറി തൊടാന്‍ ഉപയോഗിക്കുന്ന കുറിക്കൂട്ടുകള്‍ക്കും അവ തിരഞ്ഞെടുക്കുന്ന ത്തിലും എന്തൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് കൂടി പരിശോധിക്കാം..
അതി പ്രാചീനമായ ഒരു ആചാരമാണ് കുറി തൊടല്‍.. ഭസ്മം,ചന്ദനം,കുങ്കുമം എന്നീ മൂന്ന് ദ്രവ്യങ്ങള്‍ കൊണ്ട് നെറ്റിത്തടം,കഴുത്തു,രണ്ട് തോളുകള്‍,രണ്ട് കൈമുട്ടുകള്‍,നെഞ്ചു,വയര്‍, പുറംഭാഗത്ത് രണ്ട്,കണങ്കാലുകള്‍ രണ്ടും എന്നിങ്ങനെ പന്ത്രണ്ടു ഭാഗങ്ങളില്‍ ആലേഖനം ചെയ്യുന്നതിനെ കുറിതൊടല്‍ അഥവാ തിലകമണിയല്‍ എന്ന് വിളിക്കാം..
ലലാട മാണ് കുറി തോടുന്നതില്‍ പ്രധാന ഭാഗം.നെറ്റിത്തടം വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്..നമ്മുടെ ആത്മീയതയുടെ ഒരു നേര്‍ കാഴ്ചയാണ് നമ്മുടെ നെറ്റി തടം! വിശാലമായ നെറ്റിത്തടം സാമുദ്രിക ശാസ്ത്രപ്രകാരം ഉത്തമ ലക്ഷണമായും വിജ്ഞാനത്തിന്റെ പ്രതീകമായും ഗണിക്കുന്നു..ശിരസ്സ് പരമാ ത്മാവും നെറ്റി ആകാശവും പുരികം വായുവും കണ്ണ് അഗ്നിയും നാക്ക് ജലവും മൂക്കു ഭൂമിയെയും കുറിക്കുന്നു..തിലകം ജ്ഞാനത്തിന്റെ പ്രതീകമാണ്..ശുദ്ധ ജ്ഞാന സ്വരൂപമായ ആകാശത്തോളം പരന്ന പരബ്രഹ്മത്തെ നമ്മള്‍ എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നതെന്ന രീതിയെ വിശദമാക്കാനും ശാരീരിക അസ്വസ്ഥകള്‍ മാറ്റുവാനും വേണ്ടി നെറ്റിയില്‍ ചില അടയാളങ്ങള്‍ ഇടുന്നതിനെ 'ലലാടതിലകം' എന്ന് പറയുന്നു. മുഖ സൌന്ദര്യം കൂട്ടുന്നതിലുപരി ഇത് ആധ്യാത്മികതയെ ക്കൂടി കുറിക്കുന്നു..
സ്നാനതിനു ശേഷമാണ് തിലകമണിയേണ്ടത്.തിലകം ജ്ഞാനത്തിന്റെ പ്രതീക മാണ് .ബാഹ്യമായ സ്നാനതിനു ശേഷം ശരീരം പരിശുദ്ധമാകുന്നു.അന്ത രംഗത്തിലെ അജ്ഞാനമാകുന്ന അഴുക്കുകളെ കഴുകുന്നതും ഒരു തരംസ്നാനമത്രേ! ഈ സ്നാനതിനു ശേഷം ലഭിക്കുന്ന അറിവുകളെ നാം വാക്കുകളിലൂടെ വ്യക്തമാക്കുന്നു...ഇതിന്റെ യൊരു പ്രതീകാത്മക രീതിയാണ് ബാഹ്യസ്നാനതിനു ശേഷം തിലകമണിയുന്നത് ! ബാഹ്യസ്നാനത്തെ നാം ആന്തരികസ്നാനത്തോട് ബന്ധപ്പെടുത്തുമ്പോള്‍ ജ്ഞാനത്തെ തിലക രൂപത്തില്‍ പ്രതിനിധീകരിക്കുന്നു .
തിലകതിന്നുപയോഗിക്കുന്ന വസ്തുക്കള്‍ പ്രധാനമായും ഭസ്മം,ചന്ദനം,കുങ്കുമം എന്നിവ മൂന്നും ഞാനദര്‍ശനങ്ങളെയാണ് സൂചിപ്പിക്കുന്നത്..വിഷ്ണു ,ശിവന്‍,ശക്തി എന്നീ മൂന്ന് ആദ്ധ്യാത്മിക ശക്തികളുണ്ട്ഹൈന്ദവ തത്വ സങ്കല്‍പ്പങ്ങളില്‍. ശ്രുഷി രൂപമാണ് ദേവി ശക്തി .വിഷ്ണു പരിപാലകനുംശിവന്‍ സംഹാരകനും ആകുന്നു..അവരുടെ സ്വഭാവത്തെ കുറിക്കാനായി ( കുറി:കുറിക്കുന്നത്) ഈ മൂന്ന് ദ്രവ്യങ്ങളും ഉപയോഗിക്കുന്നു..അവയില്‍ ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തവും ആണ്....
അതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാം...
അരൂപിയും നിര്‍ഗുണവും സര്‍വവ്യാപിയുമായ ആത്മദര്‍ശനമാണ് ശിവതത്വം..ഭസ്മം ഇനികത്തുകയില്ല.എല്ലാ ഭൌതിക ശക്തികളും കത്തി യമര്‍ന്നതിനു ശേഷം വരുന്നതാണ് ഭസ്മം..അത് പോലെയാണ് ശിവ തത്വവും..ഈ പ്രപഞ്ചമെല്ലാംസംഹരിക്കപ്പെട്ടാ
എങ്ങനെയാണ് കുറി തൊടെണ്ടതെന്നു അടുത്ത ലക്കത്തില്‍ പരിശോധിക്കാം!! (തുടരും...)
അനുബന്ധം:
ഒരു വിശദീകരണം ആകാംഎന്ന് കരുതുന്നു.ഇവിടെ വിശദീകരിക്കുന്ന കാര്യങ്ങള്‍ ഒന്നും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല.ഞാനൊരു കടുത്തമത വിശ്വാസിയുമല്ല..ചില അന്വേഷണങ്ങള്‍ എന്നെ ഇവിടേക്ക് എത്തിച്ചു എന്ന്‍ മാത്രം! അതില്‍ നിങ്ങളുടെ അറിവുകള്‍ കൂടി പങ്ക് വെക്കുകയാണെങ്കില്‍ ,ഒരു നല്ല ചര്‍ച്ചയുണ്ടാവുകയാണെങ്കില്‍ ഞാന്‍ സന്തോഷവാനാണ്! ഈ അറിവുകളി ല്‍നിന്നും ഞാന്‍ എന്റേതായ ചില നിഗമനങ്ങളില്‍ എത്തിയിരിക്കാം..അതിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ അനുകൂലിക്കാം,അല്ലെങ്കില്‍ വിയോജിക്കാം..ഈ അറിവുകള്‍ ഒന്നും എന്റേതല്ല.(ഞാന്‍ അത്രക്ക് അറിവുള്ള ഒരാളല്ല എന്ന് കൂടി പറയട്ടെ! )പലതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും ആണ്! അത് ചിലപ്പോള്‍ തെറ്റാകാം..അറിവുള്ളവര്‍ തിരുത്തുമെങ്കില്‍ സന്തോഷം!! ചില പുരാണ ഗ്രന്ഥങ്ങള്‍,ഗുരു നിത്യ ചൈതന്യയതിയെ പോലുള്ള മഹദ് വ്യക്തികളുടെ പുസ്തകങ്ങള്‍,ശ്രീമദ് ഹരിസ്വാമികള്‍ എഴുതിയ "ഹൈന്ദവാചാര രഹസ്യങ്ങള്‍"
എന്ന പുസ്തകം എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു എന്റെ നിഗമനങ്ങള്‍ കൂട്ടി ചേര്‍ത്ത് ഞാന്‍ നിങ്ങളോട് പങ്ക് വെച്ചു എന്ന് മാത്രം!! എന്റെ നിഗമനങ്ങള്‍ തെറ്റാണെങ്കില്‍ അറിവുള്ളവര്‍ തിരുത്തുകയും ചെയ്യണമെന്നും അപേക്ഷിക്കുന്നു..
.ബിപിന്‍ .
- You and Prasoon Prakash like this.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ